സൗജന്യ മെഡിക്കൽ ക്യാമ്പ്

Sunday 08 February 2026 11:08 PM IST

പട്ടിമറ്റം: പട്ടിമറ്റം വ്യാപാരി വ്യവസായി ഏകോപന സമിതിയും പുക്കാട്ടുപടി തഖ്ദീസ് ഹോസ്പിറ്റലും സംയുക്തമായി പട്ടിമറ്റം വ്യാപാരഭവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി.ഗോപാലൻ അദ്ധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.പി.അസൈനാർ, തഖ്ദീസ് ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് ഹനീഫ്, ബ്ലോക്ക് മെമ്പർ നിർമ്മല സിജു, വാർഡ് മെമ്പർ ഉല്ലാസ്, വ്യാപാരിവ്യവസായി ഭാരവാഹികളായ വി.ജി. ബിനുകുമാർ, എൻ.പി. ബാജി, ഷിജു പൗലോസ്, ടോം ജോസഫ്, എ.വി.വിജയൻ, കെ.കെ.ബഷീർ, ബിനു ബാലൻ, എം.ഐ.പരീത്, യൂത്ത് വിംഗ് ഭാരവാഹി വി.എസ്.അനിൽ, വനിതാവിംഗ് ഭാരവാഹികളായ രമണി ശശീധരൻ, ഗ്രേസി ബാബു,ഗീത ജയൻ,ജാസ്മിൻ നസീർ എന്നിവർ സംസാരിച്ചു.