സ്കോളർഷിപ്പ് മാതൃകാ പരീക്ഷ
Sunday 08 February 2026 11:10 PM IST
തൃപ്പൂണിത്തുറ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സി.എം കിഡ്സ് സ്കോളർഷിപ്പ് എഴുതുന്ന പ്രൈമറി വിഭാഗം കുട്ടികൾക്കായി മാതൃകാ പരീക്ഷ നടത്തി. തൃപ്പൂണിത്തുറ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനി ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോജ് വാസു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിന്ദു.എൽ, ഉപജില്ല സെക്രട്ടറി പി. ബി അബിത, കെ. കെ അനില, പ്രതിഭ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.