നാല് വർഷം, 10.68 ലക്ഷം കിലോ ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള

Monday 09 February 2026 12:23 AM IST

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ ഹരിതകർമ്മസേന മുഖേന പണം നൽകി ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 10.68 ലക്ഷം കിലോ ഇ-മാലിന്യം. 2023-24ലാണ് ഏറ്റവും കൂടുതൽ 2.47 ലക്ഷം കിലോഗ്രാം. 2025 മുതൽ വീടുകളിൽ നിന്ന് അപകടകരമല്ലാത്ത ഇലക്ട്രോണിക്,ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനങ്ങൾ വിലനൽകി ഹരി​തകർമ്മ സേന സ്വീകരി​ക്കുന്നത്.

2016ൽ ക്ലീൻ കേരള സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്ഥാപനങ്ങളിൽ നിന്ന് ഇവ ശേരി​ച്ചി​രുന്നു. ഇത് വിജയമായതോടെ കോർപ്പറേഷൻ,മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പിന്നീട് പഞ്ചായത്ത് തലത്തിലേക്കും കഴിഞ്ഞ വർഷം വ്യാപിപ്പിച്ചു. ഇ-മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകി. റീ സൈക്ലിംഗ് യോഗ്യമായവയ്ക്കാണ് പണം നൽകുക. തദ്ദേശ സ്വയംഭരണവകുപ്പ്,ക്ലീൻകേരള,ശുചിത്വമിഷൻ,കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൂടുതൽ തിരുവനന്തപുരത്ത് നാല് വർഷത്തിനിടെ ഏറ്റവും അധികം ഇ-മാലിന്യം ലഭി​ച്ചത് തിരുവനന്തപുരത്താണ് 2.99 ലക്ഷം കിലോ. 2025-26ൽ 8,067.5 കിലോ,2024-25ൽ 12,345,2023-24ൽ 1.15 ലക്ഷം കിലോ,2022-23ൽ 52,209 കിലോ.

44 ഇനങ്ങൾ ടിവി,റഫ്രിജറേറ്റർ,വാഷിംഗ് മെഷീൻ,മൈക്രോവേവ് അവ്ൻ മുതൽ ടെലിഫോൺ,മോഡം,എയർകണ്ടീഷനർ,ബാറ്ററി,വാട്ടർഹീറ്റർ,കൂളർ, ഇൻഡക്ഷൻ കുക്കർ,എസ്.എം.പി.എസ്,ഹാർഡ് ഡിസ്‌ക്,പി.സി.ബി ബോർഡുകളടക്കം 44 ഇനങ്ങളാണ് ശേഖരിക്കുന്നത്.

2025ലെ ജില്ല തിരിച്ചുള്ള

കണക്ക് (കി.ഗ്രാം)

തിരുവനന്തപുരം........................8,067.5

കൊല്ലം.............................................3307.4

പത്തനംതിട്ട..................................9,795.69

ആലപ്പുഴ.........................................27,475.256

കോട്ടയം.........................................24,491.47

ഇടുക്കി............................................1,228.72 എറണാകുളം..............................22,467.464 തൃശൂർ............................................11,860.245 പാലക്കാട്......................................3,008.54 മലപ്പുറം..........................................3,920.3 കോഴിക്കോട്................................11,707.45 കണ്ണൂർ............................................6,026.1 വയനാട്........................................850 കാസർകോട്..............................5,122.95