ഹജ്ജ്: 29 പേർക്ക് കൂടി അവസരം

Monday 09 February 2026 12:25 AM IST

കൊണ്ടോട്ടി: 2026ലെ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് അവസരം ലഭിച്ചവരുടെ എണ്ണം 13,153 ആയി ഉയർന്നു. ഏഴാംഘട്ട വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള 29 തീർത്ഥാടകർക്ക് കൂടി അവസരം ലഭിച്ചു. 5341 മുതൽ 5369 വരെയുള്ള ക്രമനമ്പറുകാരെയാണ് ഉൾപ്പെടുത്തിയത്. 2,77,300 രൂപ അടച്ച് രേഖകൾ സഹിതം കരിപ്പൂരിലെ ഹജ്ജ് ഹൗസിലോ ഓൺലൈനായോ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ: 04832710717, 2717572 .