കൂടുതൽ കോൺഗ്രസ് നേതാക്കൾ  സംശയനിഴലിൽ: ടി.പി രാമകൃഷ്ണൻ

Monday 09 February 2026 12:00 AM IST

കൽപ്പറ്റ: ശബരിമല സ്വർണക്കൊള്ളയിലെ കുറ്റവാളികൾ സോണിയാഗാന്ധിയുടെ അടുത്തെത്തിയത് എങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എസ്.ഐ.ടിയിൽ സർക്കാരിനോ എൽ.ഡി.എഫിനോ സി.പി.എമ്മിനോ ഇടപെടാനാകില്ല. കടകംപള്ളിയുടെ കാര്യവും അന്വേഷിക്കുന്നതിൽ തങ്ങൾ എതിർക്കുന്നില്ല. കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്യുന്നതിലും കുഴപ്പമില്ല. ആരെങ്കിലും ഉൾപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവർക്ക് ഈ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. സ്വർണക്കൊള്ള കേസിലും മറ്റ് സാമ്പത്തിക കേസുകളിലുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ സംശയത്തിന്റെ നിഴലിലേക്ക് എത്തുകയാണ്. അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്തു കഴിഞ്ഞു. ആന്റോ ആന്റണിയും ഇപ്പോൾ മറ്റൊരു കേസിൽ ആണെങ്കിലും സംശയത്തിന്റെ നിഴലിലാണെന്ന് ടി.പി രാമകൃഷ്ണൻ മാദ്ധ്യമപ്രവർത്തകരോട്പറഞ്ഞു.