ചായകുടി ചെലവ്: 6.05 ലക്ഷം അനുവദിച്ചു
Monday 09 February 2026 12:32 AM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടേയും സെക്രട്ടറിമാരുടേയും മൂന്നു മാസത്തെ ചായകുടി ചെലവ് ഇനത്തിൽ സർക്കാർ 6,05,434 രൂപ അനുവദിച്ചു. 2025 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി സെക്രട്ടേറിയറ്റ് വളപ്പിലെ ഇന്ത്യൻ കോഫി ഹൗസിനു നൽകേണ്ട തുകയാണിത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.