മേയറും ബി.ജെ.പി കൗൺസിലർമാരും ഇന്ന് ഡൽഹിയ്ക്ക്

Monday 09 February 2026 12:39 AM IST

തിരുവനന്തപുരം : കേരളത്തിലാദ്ധ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി.രാജേഷും ബി.ജെ.പി കൗൺസില‌ർമാരും ഇന്ന് ഡൽഹിയ്ക്ക് യാത്ര തിരിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകുന്ന സ്വീകരണത്തിൽ പപങ്കെടുക്കാനാണിത്. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രഅംഗം പാറ്റൂർ രാധാകൃഷ്ണൻ സംഘത്തിലില്ല. ബി.ജെ.പിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് രാധാകൃഷ്ണൻെറ നിലപാട്. ഇന്ന് ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് നിന്ന് കേരള എക്‌സ്പ്രസിലാണ് യാത്ര. രണ്ട് ബോഗി ബുക്ക് ചെയ്തിട്ടുണ്ട്. കടന്നുപോകുന്ന വഴികളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റെയിൽവേസ്റ്റേഷനുകളിൽ ബി.ജെ.പി പ്രാദേശിക നേതൃത്വം സ്വീകരണം നൽകും. ഡൽഹിയി ബി.ജെ.പി ആസ്ഥാനത്തെ സ്വീകരണത്തിലും. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലും പങ്കടുക്കും. 13ന് രാത്രി ഡൽഹിയിൽ നിന്ന് വിമാനത്തിൽ സംഘം തിരുവനന്തപുരത്തേക്ക് മടങ്ങും.

നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രമന്ത്രിമാരുമായി ചർച്ചനടത്തുമെന്നും തെരുവ് നായ പ്രശ്നം, മാലിന്യപ്രശ്നം എന്നിവ കേന്ദ്രത്തിൻെറ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ വി.വി.രാജേഷ് അറിയിച്ചു.