പുസ്‌തക പ്രകാശനം

Monday 09 February 2026 1:57 AM IST

കരുനാഗപ്പള്ളി: അദ്ധ്യാപിക സീമ ലക്ഷ്മിയുടെ അത്തറിന്റെ മണമുള്ള പെൺകുട്ടി എന്ന നോവൽ അഴീക്കൽ പൂക്കോട്ട് ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ കവി സി.എസ്. രാജേഷ് യൂട്യൂബർ ബബിതയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. ലിജു അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പുസ്തക പരിചയം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ ദീപു കുന്നുംപുറത്ത്, പ്രദീപ്, കവി സരസൻ എടവനക്കാട്, കരയോഗം പ്രസിഡന്റ്‌ വിശ്വംഭരൻ, എക്സ്പോസ് ബുക്സ് മാനേജിംഗ് ഡയറക്ടർ അരുൺ കാളിശ്ശേരി, ആലപ്പാട് ഗ്രന്ഥശാല നേതൃസമിതി കൺവീനർ സുധി ശങ്കരൻ, സീമ ലക്ഷ്മി എന്നിവർ സംസാരിച്ചു.