യു.ഡി.ടി.എഫ് ജില്ലാ കൺവെൻഷൻ
കൊല്ലം: ഇ.എസ്.ഐ മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതെ ഇ.എസ്.ആ അംഗങ്ങളുടെ മക്കൾക്ക് ഈ അദ്ധ്യയന വർഷം എം.ബി.ബി.എസ് പ്രവേശനത്തിനുള്ള അവസരം നഷ്ടമാക്കിയ മന്ത്രി വീണ ജോർജ്ജ് രാജിവച്ച് മാപ്പ് പറയണമെന്ന് യു.ഡി.ടി.എഫ് ജില്ലാ ചെയർമാനും മേയറുമായ എ.കെ. ഹഫീസ് പറഞ്ഞു. കൊല്ലം ഡി.സി.സി ഹാളിൽ യു.ഡി.ടി.എഫ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാളെ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതു പണിമുടക്ക് വിജയിപ്പിക്കാനുള്ള വിളംബരജാഥകൾ നടത്താനും 12ന് ജില്ലാ ആസ്ഥാനമായ കൊല്ലത്ത് ശക്തിപ്രകടനം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. യു.ഡി.ടി.എഫ് ജില്ലാ കൺവീനർ ഇടവനശ്ശേരി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്. അബ്ദുൽ റഹ്മാൻ, എസ്. നാസറുദ്ദീൻ, ബി. ശങ്കരനാരായണപിള്ള, പെരിനാട് മുരളി, കെ.ജി. തുളസീധരൻ, ടി.കെ. സുൽഫി, സജി ഡി.ആനന്ദ്, അജിത് അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.