ടാറ്റയുടെ വാണിജ്യ വാഹന വിൽപ്പനയിൽ 29.9 ശതമാനം വർദ്ധന

Tuesday 10 February 2026 12:02 AM IST

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ജനുവരിയിൽ ആഭ്യന്തര, രാജ്യാന്തര വിപണികളിൽ 41,549 വാണിജ്യ വാഹനങ്ങൾ വിറ്റഴിച്ചു. 2025 ജനുവരിയിലെ 31,988 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 29.9 ശതമാനം വാർഷിക വളർച്ചയുണ്ട്. ജനുവരിയിൽ ആഭ്യന്തര വിൽപ്പന 38,844 യൂണിറ്റുകളാണ്. അന്താരാഷ്ട്ര ബിസിനസ് 2,705 യൂണിറ്റുകളാണ്. 42 ശതമാനം വളർച്ചയാണിത്. ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വിഭാഗത്തിൽ, ആഭ്യന്തര വിൽപ്പന 19,676 യൂണിറ്റുകളായി ഉയർന്നു (2025 ജനുവരിയിൽ 15,137 യൂണിറ്റുകൾ). ആഭ്യന്തര, അന്താരാഷ്ട്ര വിൽപ്പന ഉൾപ്പെടെ 20,792 യൂണിറ്റുകളുടെ വിൽപ്പനയുണ്ട്. മുൻവർഷത്തെ 16,076 യൂണിറ്റുകളിൽ വർദ്ധന രേഖപ്പെടുത്തി.

വിൽപ്പന ഇങ്ങനെ

എച്ച്‌.സി.വി ട്രക്കുകൾ: 12,691 (41.2% വളർച്ച)

ഐ.എൽ.എം.സി.വി ട്രക്കുകൾ: 7,071 (33.5% വളർച്ച)

പാസഞ്ചർ കാരിയേഴ്‌സ്: 4,562 (0.4% കുറവ്)

എസ്‌.സി.വി കാർഗോ, പിക്കപ്പ്: 14,520 (29.5% വളർച്ച)

ടാറ്റ പഞ്ച് ഇ.വി ഫെബ്രുവരി 20ന്

പുതുക്കിയ ടാറ്റ പഞ്ച് ഇ.വി ഫെബ്രുവരി 20ന് ഇന്ത്യൻ വിപണിയിലെത്തും. അകത്തളവും പുറം ഡിസൈനും നവീകരിച്ചാണ് വാഹനം പുറത്തിറക്കുന്നത്. ബാറ്ററി പാക്ക് 25 കിലോവാട്ടും 35 കിലോവാട്ടും നിലനിറുത്തും.

പ്രതീക്ഷിക്കുന്ന വില

10.6 ലക്ഷം രൂപ മുതൽ 15.32 ലക്ഷം രൂപ വരെ