സന്തോഷ് ട്രോഫി സർവീസസിന്, കേരളത്തിന് ഫൈനലിൽ തോൽവി
Monday 09 February 2026 1:19 AM IST
ദിബ്രുഗഡ്: എട്ടാം കിരീടമെന്ന കേരളത്തിന്റെ സ്വപ്‌നങ്ങളെ ഒറ്റയടിക്ക് തകർത്ത് സർവീസസ് സന്തോഷ് ട്രോഫി ഫുട്ബാളിന്റെ 79-ാം പതിപ്പിൽ ചാമ്പ്യന്മാരായി. അസാമിൽ നടന്ന ഫൈനലിൽ 1-0ത്തിനാണ് സർവീസസിന്റെ ജയം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ അഭിഷേക് പവാറാണ് സർവീസസിന്റെ വിജയഗോൾ നേടിയത്. സർവീസസിന്റെ എട്ടാം സന്തോഷ് ട്രോഫി കിരീടമാണിത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ബംഗാളിനോടായിരുന്നു കേരളത്തിന്റെ തോൽവി.