ഗുരുവായൂരിൽ വിവാഹത്തിരക്ക് : ഇന്നലെ നടന്നത് 266 വിവാഹങ്ങൾ

Monday 09 February 2026 12:30 AM IST

ഗുരുവായൂർ : ഗുരുവായൂരിൽ ഇന്നലെ നടന്നത് 266 വിവാഹങ്ങൾ. പുലർച്ചെ നാല് മുതൽ വിവാഹങ്ങൾക്ക് തുടക്കമായി. മികച്ച ക്രമീകരണങ്ങളാണ് വിവാഹ സംഘങ്ങൾക്കായി ദേവസ്വം ഒരുക്കിയത്. അതിനാൽ ക്ഷേത്ര നടയിൽ തിരക്ക് കുറവായിരുന്നു. ക്ഷേത്രനഗരിയിൽ രാവിലെ മുതൽ ഉച്ചവരെ മിക്ക സമയത്തും ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.