ദർശനമാല പഠനക്ലാസ്

Monday 09 February 2026 1:30 AM IST

വർക്കല: ഗുരു മുനി നാരായണ പ്രസാദ് നയിക്കുന്ന ദർശനമാല പഠനക്ലാസ്സ് 14ന് വർക്കല നാരായണ ഗുരുകുലത്തിൽ നടക്കും .രാവിലെ 10 ന് ഹോമം, ഉപനിഷദ് പാരായണം, എന്നിവക്ക് ശേഷമാണ് പഠനക്ലാസ് .നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, സ്വാമി മന്ത്ര ചൈതന്യ എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ഡോ.പി .കെ. സാബു, ഡോ. എസ്. കെ .രാധാകൃഷ്ണൻ, ഡോ. ബി .സുഗീത, ഡോ .വി .കെ.സന്തോഷ്‌, അജയൻ മ്ലാന്തടം, ടി .ആർ. റെജികുമാർ എന്നിവർ പങ്കെടുക്കും.