ഹെൽത്തി കേരള ഫീൽഡ് കാമ്പെയിൻ നാളെ
Monday 09 February 2026 1:03 AM IST
മലപ്പുറം: ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഹെൽത്തി കേരള ഫീൽഡ് കാമ്പെയിന് നാളെ തുടക്കമാവും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് മന്ത്രി വി.അബ്ദുറഹ്മാൻ സിവിൽ സ്റ്റേഷൻ പരിസരത്ത് നിർവഹിക്കും. ജില്ലാ കളക്ടർ വി.ആർ.വിനോദ് മുഖ്യാതിഥിയാവും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനാവും. ക്യാംപയിന്റെ ഭാഗമായുള്ള ഹെൽത്തി എക്സ്‌പോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജിയും ഫുഡ് എക്സ്‌പോ മലപ്പുറം നഗരസഭ ചെയർ പേഴ്സൺ അഡ്വ.റിനിഷയും ഉദ്ഘാടനം ചെയ്യും..