ഉദ്ഘാടനം ചെയ്യും

Monday 09 February 2026 1:04 AM IST

മലപ്പുറം: താനൂർ മണ്ഡലത്തിൽ വിവിധ പദ്ധതികൾ കായികമന്ത്രി വി.അബ്ദുറഹിമാൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് നിറമരുതൂർ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ അൻപ് കാമ്പെയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ചടങ്ങിൽ കേരള ഭൗതിക ഭിന്നശേഷി കാമ്പെയിൻ പദ്ധതിയുടെ ബോധവത്കരണവും അദാലത്തും നടക്കും. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി. ബാബുരാജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. തുടർന്ന് 10ന് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ മന്ത്രി നാടിന് സമർപ്പിക്കും. എം.എൽ.എ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും വകയിരുത്തിയ തുക കൊണ്ട് നിർമ്മിച്ച എട്ട് റോഡുകൾ മന്ത്രി ഉദ്ഘാടനം ചെയ്യും.