മുന്നു ദിവസം: 12 സിനിമകൾ               രശ്മി സുവർണ്ണജൂബിലിയാഘോഷം സമാപിച്ചു.  

Monday 09 February 2026 1:05 AM IST

മലപ്പുറം: മൂന്നു ദിവസം നീണ്ടു നിന്ന രശ്മി സുവർണ്ണജൂബിലിയാഘോഷവും 81-ാം രാജ്യാന്തര ചലച്ചിത്രോത്സവവും എസ്‌പെറോ ഹോട്ടലിൽ സമാപിച്ചു. മൂന്നു ദിനങ്ങളിൽ 12 വിഖ്യാത സിനിമകൾ പ്രദർശിപ്പിച്ചു. സമാപന സമ്മേളനം സംവിധായകൻ മേലാറ്റൂർ രവിവർമ്മ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിൽ തിരക്കഥയ്ക്ക് പ്രാധാന്യം ലഭിച്ചത് വിഖ്യാത സാഹിത്യകാരൻ എം.ടി. വന്നതിനു ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. രശ്മി പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ കെ. കുറുപ്പൻ , അഡ്വ.വി.എം.സുരേഷ് കുമാർ, ഖാലിദ് വി. മേൽമുറി എന്നിവർ സംസാരിച്ചു. ഡോ.എസ്. സഞ്ജയ് സ്വാഗതവും കെ.ടി.ഇന്ദിര നന്ദിയും പറഞ്ഞു.