പ്രതിഷേധിച്ചു
Monday 09 February 2026 1:06 AM IST
മലപ്പുറം : സംസ്ഥാന ബഡ്ജറ്റിൽ സ്‌കൂൾ പാചക തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സമരസമിതി ചെയർമാൻ ശ്രീധരൻ തേരമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എസ്.ജോഷി അദ്ധ്യക്ഷത വഹിച്ചു. സമാജ് വാദി പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ ഒതുക്കുങ്ങൽ, സി.ടി. രാജു, ഷെരീഫ് പാറമ്മൽ മഞ്ചേരി,സുനിത വണ്ടൂർ, ലക്ഷ്മി കാളികാവ്, അബ്ദുറഹ്മാൻ തിരൂർ, സി.സത്യഭാമ തുടങ്ങിയവർ പ്രസംഗിച്ചു.