രക്തപരിശോധനയുമായി വട്ടംകുളം പഞ്ചായത്ത്

Monday 09 February 2026 1:07 AM IST

എടപ്പാൾ : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ മന്ത് രോഗത്തിന്റെ വ്യാപനതോത് കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്ഥീകരിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കുള്ള രക്തപരിശോധ പരിപാടി വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടങ്ങി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സി.എം. സുനീർ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പാല സരസ്വതി വിലാസം എൽ.പി.സ്‌കൂൾ പ്രധാന അദ്ധ്യപക മീന ബേബി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യപ്രവർത്തകരായ സിമി എലിസബത്ത് , കെ.ജി. നിനു, പി.ശ്രീഷ്മ, കെ. മഹിള, എസ്. അർച്ചന, പി. ഗീത എന്നിവർ നേതൃത്വം നൽകി.