കിവീസിന് ഫൈവ് സ്റ്റാർ സ്റ്റാർട്ട്
ചെന്നൈ : ട്വൻ്റി- 20 ലോക കപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലാൻസ് 5 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം വേദിയായ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 182 റൺസാണ്. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് 17 . 5 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷൃത്തിലെത്തി ( 183/5 ).
സെയ്ഫർട്ട് സെയ്ഫാക്കി
വിക്കറ്റ് കീപ്പറും ഓപ്പണറുമാ മ ടിം സെയ്ഫർട്ടാണ് ( 42 പന്തിൽ 65 ) ചേസിംഗിൽ ന്യൂസിലാൻഡിൻ്റെ മു
ന്നണി പോരാളിയായത്. 7 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് സെയ്ഫർട്ടിൻ്റെ ഇന്നിംഗ്സ്.
രണ്ടാം ഓവറിലെ മൂന്ന് നാല് പന്തുകളിൽ മുജീബ് ഫിൻ അലനേയും ( 1 ), രചിൻ രവീന്ദ്രയേയും ( 0 ) അടുപ്പിച്ച് പുറത്താക്കിയതോടെ കിവികൾ 14 /2 എന്ന നിലയിൽ പ്രതിസന്ധിയിലായി. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച സെയ്ഫർട്ടും ഗ്ലെൻ ഫിലിപ്പ്സും ( 25 പന്തിൽ 42 ) ചേർന്ന് കിവീസിനെ രക്ഷപ്പെടുത്തി. പതറാതെ തകർത്തടിച്ച ഇരുവരും മൂന്നാം വിക്കറ്റിൽ 47 പന്തിൽ 74 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയ വഴിയിൽ എത്തിച്ചു. ടീം സ്കോർ 88 ൽ വച്ച് ഫിലിപ്പ് സിനെ ക്ലീൻ ബൗൾഡാക്കി അഫ്ഗാർ ക്യാപ്ടൻ റാഷിദ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ മാർക്ക് ചാപ്മാനൊപ്പം (28) 21 പന്തിൽ 36 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ പ ശേഷമാണ് സെയ് ഫർട്ട് മുഹമ്മദ് നബിയുടെ പന്തിൽ ഒമർസായി പിടിച്ച് പുറത്തായത്. ചാപ്മാനെ ഒമർസായി യാണ് വീഴ്ത്തിയത്. പിന്നീട് അടിച്ചു തകർത്ത സാരിൽ മിച്ചലും ( പുറത്താകാതെ 15 പന്തിൽ 24 ) , ക്യാപ്ടൻ മിച്ചൽ സാൻ്റനറും ( പുറത്താകാതെ 8 പന്തിൽ 17 ) അനായാസം ന്യൂസിലാൻഡിനെ വിജയത്തിൽ എത്തിച്ചു.
നേരത്തെ ഗുലബ്ദിൻ നയിബിൻ്റെ ( 35 പന്തിൽ 63 ) അർദ്ധ സെഞ്ച്വറിയാണ് അഫ്ഗാനെ നല്ല സ്കോ
റിൽ എത്തിച്ചത്. റഹ്മാനുള്ള ഗുർബാസ് ( 27 ) , സെദിഖുള്ള അടൽ (29 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ലോക്കി ഫെർഗൂസൻ കിവീസിനായി 2 വിക്കറ്റ് വീഴ്ത്തി.
1 - ട്വൻ്റി-20 ലോകകപ്പിൽ ആദ്യമായാണ് ന്യൂസിലാൻസ് 170 ന് മുകളിലുള്ള വിജയലക്ഷ്യം ചേസ് ചെയ്ത് ജയിക്കുന്നത്.