കോട്ടയത്തിനും കാസർകോടിനും ജയം

Monday 09 February 2026 6:59 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ണ്ട​ർ​ 20​ ​അന്തർ ജില്ലാ ഫു​ട്ബോ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ത​ല​സ്ഥാ​ന​ത്ത് ​തു​ട​ക്ക​മാ​യി.​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​വാ​ശി​യേ​റി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​കോ​ട്ട​യം​ ​സ​ഡ​ൻ​ ​ഡെ​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്തി​നെ​യും​ ​(8​-9​)​ ​കാ​സ​ർ​കോ​ഡ് കൊ​ല്ല​ത്തി​നെ​യും​ ​(4​-2​)​ ​ത​റ​പ്പ​റ്റി​ച്ചു.​ ​എ​റ​ണാ​കു​ള​വും​ ​കൊ​ല്ല​വും​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​നി​ന്നും​ ​പു​റ​ത്താ​യി.​പൊ​രി​ഞ്ഞ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വിൽ സ​ഡ​ൻ​ ​ഡെ​ത്തി​ലാ​യി​രു​ന്നു​ ​ക​രു​ത്ത​രാ​യ​ ​എ​റ​ണാ​കു​ള​ത്തെ​ ​കോ​ട്ട​യം​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇരു​ടീ​മും​ ​സ​മ​നി​ല​ ​പാ​ലി​ച്ച​തോ​ടെ​ ​മ​ത്സ​രം​ ​പെ​ന​ൽ​ട്ടി​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​നീ​ങ്ങി.​ ​ഇ​രു​ടീ​മി​ന്റെ​യും​ ​ആ​ദ്യ​ ​അ​ഞ്ച് ​കി​ക്കു​ക​ൾ​ ​ല​ക്ഷ്യം​ ​ക​ണ്ട​തോ​ടെ​ ​മ​ത്സ​രം​ ​സ​ഡ​ൻ​ ​ഡെ​ത്തി​ലാ​യി.​ ​സ​ഡ​ൻ​ ​ഡെ​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്തി​നാ​യി​ ​മൂ​ന്നാം​ ​കി​ക്കെ​ടു​ത്ത​ ​എ​ബി​ൻ​ ​ടോ​മി​ന്റെ​ ​ഷോ​ട്ട് ​പോ​സ്റ്റി​ലി​ടി​ച്ച് ​തെ​റി​ച്ച​തോ​ടെ​ ​മ​ത്സ​രം​ ​കോ​ട്ട​യം​ ​കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ ​കൊ​ല്ല​ത്തി​നെ​ ​ര​ണ്ടി​നെ​തി​രെ​ ​നാ​ലു​ഗോളിനാണ് ​കാ​സർ ‍കോ​ഡ് ത​ക​ർത്ത​ത്.​ ​ഹേ​മ​ന്ത് ​സ​ന​ൽ​കു​മാ​ർ​ ​(​പെ​നാ​ൽ​റ്റി​),​മു​ഹ​മ്മ​ദ് ​സി​നാ​ൻ,​നി​ഹാ​ദ് ​അ​ലി,​അ​ൽ​ത്താ​ഫ് ​എ​ന്നി​വ​രാ​ണ് ​കാ​സ​ർ​കോ​ഡി​ന്റെ​ ​സ്കോ​റ​ർ​മാ​ർ.​ ​ആ​ൽ​ഗ​സ​ൽ,​റി​ജി​ ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​കൊ​ല്ല​ത്തി​നാ​യി​ ​ഗോ​ളു​ക​ൾ​ ​നേ​ടി. ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.നംതിട്ടയെയും നേരിടും.