മിസ്റ്റർ കേരള ശരീരസൗന്ദര്യ മത്സരം എറണാകുളത്ത്
Tuesday 10 February 2026 12:10 AM IST
കൊച്ചി: കേരള ഹെൽത്ത് ക്ലബ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ 'കീപ്പ് ഫിറ്റ് മിസ്റ്റർ കേരള, മിസ്റ്റർ കിംഗ് കേരള" മത്സരങ്ങൾ ഈ മാസം 12, 13 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ചാമ്പ്യൻ ഒഫ് ചാമ്പ്യനെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ആകെ 7,39,000 രൂപ സമ്മാനത്തുകയായി നൽകും. 12ന് ഉച്ചയ്ക്ക് 2 മുതൽ മത്സരാർത്ഥികളുടെ ശരീരഭാര നിർണയം നടക്കും. 13ന് രാവിലെ 9ന് ടൗൺ ഹാളിൽ മത്സരങ്ങൾ ആരംഭിക്കും. വി.കെ. അനിൽകുമാർ, വിജയ മോഹൻ, ജെയ്‌സൺ ജേക്കബ്, കെ.എം. ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.