മുഖ്യപുരോഹിതൻ യാഗഭൂമി സന്ദർശിച്ചു
Tuesday 10 February 2026 7:50 PM IST
കൊച്ചി: എറണാകുളം ശിവക്ഷേത്ര സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കനകധാരാ യാഗത്തിന്റെ മുന്നോടിയായി മുഖ്യപുരോഹിതനും തിരുനെൽവേലി ശ്രീ ത്രിപുരാന്ദേശ്വരൻ ക്ഷേത്രം മേൽശാന്തിയുമായ ഭാഗ്യരാജ് ശിവാചാര്യനും സംഘവും യാഗഭൂമി സന്ദർശിച്ചു. ശിവക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആർ. രാമകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ ശക്തിധരൻ, രാധാകൃഷ്ണൻ, ഡിവിഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഹിന്ദു ദേവസ്വം ബോർഡ് സെക്രട്ടറി ടി.ആർ. ദേവൻ, ബോർഡ് അംഗങ്ങളായ ആർ. ഗിരീഷ്, കെ.പി. ശിവദാസ്, രതീഷ് ഹരിഹരൻ, ലെയ്‌സൻ ഓഫീസർ കെ.ബി. മുരുകൻ, ലേഖ നായക് എന്നിവർ പങ്കെടുത്തു.