സംരംഭക വർഷം 4.0: ലക്ഷ്യം കൈവരിച്ച് പത്തനംതിട്ട ഒന്നാമത്

Tuesday 10 February 2026 12:04 AM IST

പത്തനംതിട്ട: വ്യവസായ വകുപ്പിന്റെ സംരഭക വർഷം 4.0 പദ്ധതിയുടെ ഭാഗമായി ലക്ഷ്യത്തിലെത്തിയ ആദ്യ ജില്ലയെന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 20 ബിസിനസ് ഡെവലപ്പ്‌മെന്റ് സർവീസ് പ്രൊവൈഡർമാരെ (ബി.ഡി.എസ്.പി) നിയമിച്ചു.

ഏകോപിത ആസൂത്രണം, തുടർച്ചയായ നിരീക്ഷണം, ശക്തമായ ഫീൽഡ്‌ലെവൽ ഇടപെടൽ എന്നിവയിലൂടെ ഓരോ ബി.ഡി.എസ്.പികൾക്കും 200 സംരംഭം വീതം ആരംഭിക്കാൻ സൗകര്യമൊരുക്കി. വളർന്നുവരുന്ന സംരംഭകർക്ക് പിന്തുണ, സർക്കാർ പദ്ധതി എളുപ്പത്തിൽ ലഭ്യമാക്കുക, സുസ്ഥിര വ്യാവസായിക വികസനം, നൂതനാശയങ്ങൾക്കും സ്വയം തൊഴിലിനുള്ള പ്രോത്സാഹനം നൽകുക തുടങ്ങിയവയിലൂടെ ജില്ലാ വ്യവസായ കേന്ദ്രം ജില്ലയിലെ സംരംഭക വളർച്ച ശക്തിപ്പെടുത്തി.

മുൻ വർഷങ്ങളിലെ മുഴുവൻ സംരംഭകരുടെയും സുസ്ഥിരതാ പഠനവും ജില്ലാ വ്യാവസായിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സംരംഭകർക്കുള്ള മാർഗനിർദേശം നൽകുന്നതിലും സാമ്പത്തിക, സാങ്കേതിക സഹായം ഒരുക്കുന്നതിലും ബി.ഡി.എസ്.പി ശൃംഖല നിർണായക പങ്ക് വഹിച്ചു.

നേട്ടങ്ങൾക്ക് പിന്നിൽ  ജില്ലയിൽ 2025-26ൽ 5217 യൂണിറ്റ് ആരംഭിച്ച് 10067 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു

 ഉത്പാദനമേഖലയിൽ 732 സംരംഭങ്ങളിലൂടെ 1496 തൊഴിലവസരങ്ങൾ

 സേവനമേഖലയിൽ 2378 സംരംഭങ്ങളിലൂടെ 4836 തൊഴിലവസരങ്ങൾ

 ഉത്പാദനമേഖലയിൽ കാർഷികാധിഷ്ഠിത ഭക്ഷ്യോത്പന്നങ്ങളുമായി ബന്ധപ്പെട്ട 423 സംരംഭങ്ങൾ

 വസ്ത്രമേഖലയിൽ 70 യൂണിറ്റ്

 ജനറൽ എൻജിനിയറിംഗിൽ 13 യൂണിറ്റ്

വനിത

സംരംഭകർ

3800