പദ്ധതി ഭേദഗതിക്ക് അംഗീകാരം
Tuesday 10 February 2026 12:08 AM IST
പത്തനംതിട്ട: ജില്ലയിൽ 55 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മാ റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം. പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും രണ്ട് മാസത്തിലൊരിക്കൽ അവലോകന യോഗം ചേരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പദ്ധതി രൂപീകരണത്തിൽ ജില്ലയിലെ പ്രധാനപ്പെട്ട വിഷയങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് ജില്ലാ കളക്ടർ എസ് പ്രേം.കൃഷ്ണൻ അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.