ഉത്സവത്തിന് കൊടിയേറി
Tuesday 10 February 2026 1:11 AM IST
ഷൊർണൂർ: മുതലിയാർ തെരുവ് മാരിയമ്മൻ പൂജാ മഹോത്സവത്തിന് കൊടിയേറി. ഈ മാസം 14 വരെ വിവിധ പരിപാടികളോടെ പൂജാമഹോത്സവം ആഘോഷിക്കും. പ്രസാദ ഊട്ട്, സുവാസിന്യാർച്ചന, കൂടിയാട്ടം, തായമ്പക, നാഗപൂജ, പുള്ളുവൻ പാട്ട്, ഓട്ടൻതുള്ളൽ, കഥകളി, ഭരതനാട്യം, കച്ചേരി, ഭാരതപ്പുഴയിൽ നിന്ന് സത്യകുംഭം എഴുന്നള്ളിക്കൽ, ഗാനമേള, അലക്‌ചാർത്തൽ, തേർക്കളി എന്നിവ ഉത്സവത്തോടനുബന്ധിച്ച് നടക്കും. എല്ലാ ഭക്തർക്കും മൂന്ന് നേരവും രാവിലെ 7 മുതൽ രാത്രി 10 മണി വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.