റാന്നിക്ക് പുതിയ ട്രാൻ. ബസ് സർവീസ്

Tuesday 10 February 2026 12:12 AM IST

റാന്നി: മലയോര മേഖലയ്ക്ക് ആഘോഷമായി പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. റാന്നി നിയോജകമണ്ഡലത്തിൽ യാത്രാക്ളേശം നേടുന്ന പ്രദേശങ്ങളിലേക്ക് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി ബസ് വിട്ടുനിൽക്കണമെന്ന അഡ്വ. പ്രമോദ് നാരായൺ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രി കെ.ബി.ഗണേഷ് കുമാർ റാന്നി ഡിപ്പോയ്ക്ക് ബസ് അനുവദിച്ചത്.

സർവീസ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സർവീസ് ഇല്ലാതെ റൂട്ടിലാണ് പുതിയ സർവീസ് ആരംഭിച്ചത്.

അന്ത്യാളങ്കാവിൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, വൈസ് പ്രസിഡന്റ് സാം.പി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ എം.ടി.ജെസി, അജിത്ത് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോസ് ബെൻ ജോർജ്, അസി. ഡി.ടി.ഒ അജീഷ് കുമാർ എന്നിവർ സംസാരിച്ചു.

യാത്ര ഇങ്ങനെ

 രാവിലെ 7.30ന് റാന്നിയിൽ നിന്ന് ആരംഭിച്ച് അന്ത്യാളൻകാവ് - കടമ്മനിട്ട വഴി പത്തനംതിട്ടയ്ക്ക്

 8.55ന് പത്തനംതിട്ടയിൽ നിന്ന് തിരികെ റാന്നി വഴി വെച്ചൂച്ചിറ നവോദയയ്ക്ക്

 11.10ന് നവോദയയിൽ നിന്ന് റാന്നിക്ക്

 12.15 ന് റാന്നി-പുതുശേരിമല-വടശേരിക്കര-തലച്ചിറ

 1.30ന് തലച്ചിറയിൽ നിന്ന് വടശേരിക്കര പുതുശേരി മല വഴി വീണ്ടും റാന്നിക്ക്

 2.20ന് റാന്നി-നവോദയ-70 ഏക്കർ

 3.45ന് അവിടെ നിന്ന് തിരിക്കും

 5.45 ന് റാന്നി-ചിറക്കൽപ്പടി-വലിയകാവ്

 6.05ന് വലിയകാവിൽ നിന്ന് റാന്നിക്ക്

ഒരു ദിവസം സഞ്ചരിക്കുക

187 കിലോമീറ്റർ