പൂച്ചക്ക് രക്ഷകരായി ഫയർഫോഴ്സ്
Tuesday 10 February 2026 12:41 AM IST
പത്തനംതിട്ട: വീടിന്റെ ചുറ്റുമതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. സന്തോഷ് മുക്കിൽ പാറപ്പള്ളി മലയിൽ പാലത്തറ പി.പി.ജോസിന്റെ വീട്ടിലെ ഗ്രില്ലിലാണ് പൂച്ച കുടുങ്ങിയത്. നഖവും കാലും കുടുങ്ങി തലകീഴായ് രണ്ട് മണിക്കൂറോളം കിടന്ന പൂച്ചയെ പത്തനംതിട്ട ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.സാബുവാണ് എണിയിൽ കയറി പൂച്ചയെ താഴെയിറക്കിയത്. ഞായറാഴ്ച രാത്രി 9നായിരുന്നു സംഭവം. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.