നഗരസഭ മാസ്റ്റർ പ്ലാൻ

Tuesday 10 February 2026 12:44 AM IST

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ പ്രകാരം 10 വരെ ലഭിക്കുന്ന എല്ലാ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്തു. ഇവ പരിശോധിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ കമ്മിറ്റിയും രൂപീകരിച്ചു. പ്രസ്തുത ആക്ഷേപങ്ങളിൽ ഹിയറിംഗ് ആവശ്യപ്പെട്ടിട്ടുള്ളവരെ തുടർന്ന് കേൾക്കും. ആക്ഷേപങ്ങളുടെയും അഭിപ്രായങ്ങളുടെയും ഹിയറിംഗിന്റെയും അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ അന്തിമ അംഗീകാരത്തിന് സർക്കാരിലേക്ക് നൽകുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ സിന്ധു അനിൽ അറിയിച്ചു.