വികസന മുന്നേറ്റ ജാഥയ്ക്ക് വണ്ടൂരിൽ സ്വീകരണം നൽകും

Tuesday 10 February 2026 12:34 AM IST

വണ്ടൂർ : ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വണ്ടൂരിൽ എത്തിചേരുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഗംഭീര സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താാസമ്മേളനത്തിൽ അറിയിച്ചു. ജാഥയെ നിലമ്പൂർ റോഡിൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, മുത്തുകുടകൾ, പോപ്പർ ബാസ്റ്റ്, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ പൊതുയോഗസ്ഥലമായ മണലിന്മൽ പാടം ബസ് സ്റ്റാൻ‌ഡ് പരിസരത്തേക്ക് ആനയിക്കും. പൊതുയോഗ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് സുരേഷ് തിരുവാലിയുടെ നേതൃത്വത്തിൽ നാടൻ പാട്ടും പറച്ചിലും നടക്കും. വാർത്താ സമ്മേളനത്തിൽ എം.ടി അഹമ്മദ്, അഡ്വ. പി.ഷീനാരാജൻ, ജെ.ക്ലീറ്റസ്, അഡ്വ. അനിൽ നിരവിൽ, പി.മുരളി, എ.പി.ഫിറോസ് ബാബു, എം.സജാദ് പങ്കെടുത്തു.