ട്രെയിൻ ടിക്കറ്റെടുക്കാൻ ഇനി റെയിൽ വൺ ആപ്പ്

Tuesday 10 February 2026 12:26 AM IST

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ പാസ് പുതുക്കാനും പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാനും മാർച്ച് ഒന്നുമുതൽ പുതിയ റെയിൽ വൺ ആപ്പ് നിലവിൽവരും. നിലവിലെ യു.ടി.എസ് ഒാൺ മൊബൈൽ ആപ്പ് മാർച്ച് ഒന്നുമുതൽ പിൻവലിക്കുമെന്ന് റെയിൽവേ അറിയിച്ചു. യു.ടി.എസ് ആപ്പ് വാലറ്റിൽ ബാലൻസ് തുക ഉണ്ടെങ്കിൽ അത് റെയിൽ വൺ ആപ്പിലും ഉപയോഗിക്കാനാകും. റെയിൽ വൺ ആപ്പിൽ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ജിപേ, യു.പി.ഐ എന്നിവയിലൂടെയും പണമടയ്ക്കാം.