ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി
Tuesday 10 February 2026 12:32 AM IST
ന്യൂഡൽഹി: ആലപ്പുഴ- അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കാൻ 324.16 കോടിയും പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിലെ തിരക്കു കുറയ്ക്കാൻ പാലക്കാട് ടൗൺ- പാർളി ബൈപ്പാസ് പാതയ്‌ക്ക് 63.57 കോടിയും റെയിൽവേ വകയിരുത്തി. ആലപ്പുഴ- അമ്പലപ്പുഴ പാത പൂർത്തിയായാൽ എറണാകുളം- തുറവൂർ- കായംകുളം റൂട്ടിലെ യാത്രാതടസം പരിഹരിക്കാനാകും. ഒമ്പത് അധിക പാസഞ്ചർ ട്രെയിനുകൾ ഇരു ദിശകളിലേക്കും സർവീസ് നടത്താം. പ്രതിവർഷം 2.88 ദശലക്ഷം ടൺ ചരക്ക് നീക്കവും സാദ്ധ്യമാകും. പാലക്കാട് ജംഗ്‌ഷനിൽ ചില ട്രെയിനുകൾക്ക് എൻജിൻ മാറ്റേണ്ട നിലവിലെ സാഹചര്യത്തിന് പാലക്കാട് ടൗൺ- പർളി ബൈപ്പാസ് പാത വരുന്നതോടെ പരിഹരിക്കാം.