വീണ്ടും ഭരണത്തിൽ എത്തിയാൽ 'പാവപ്പെട്ടവർ' ഉണ്ടാകില്ല: ഗോവിന്ദൻ

Tuesday 10 February 2026 12:00 AM IST

കോഴിക്കോട്: കേരളത്തിൽ മൂന്നാംതവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും

തുടർഭരണത്തിലേറിയാൽ മലയാളത്തിൽ 'പാവപ്പെട്ടവർ' എന്ന പ്രയോഗം ഉണ്ടാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകത്ത് വികസനം നേടിയ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തിൽ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. കള്ളം പറയലാണ് പ്രതിപക്ഷനേതാവിന്റെ പ്രധാന ജോലി. വികസനത്തെക്കുറിച്ച് മിണ്ടാൻ ഭയമാണ്. കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുമെന്നാണ് വി.ഡി.സതീശൻ പറയുന്നത്. എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. വികസനത്തുടർച്ചയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തെ ഏത് മേഖലയിലാണ് സതീശൻ ഒന്നാം സ്ഥാനത്തെത്തിക്കുക.

കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ എൻ.എം.രാജു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അതീവ ഗുരുതരമാണ്. പണമിടപാടിന്റെ എല്ലാ വശങ്ങളും അന്വേഷിക്ക

ണം.

കോ​ലീ​ബീ​ ​സ​ഖ്യ​ത്തി​നൊ​പ്പം​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​യും​ ​ഉ​ൾ​പ്പെ​ട്ട​ ​കൂ​ട്ടു​കെ​ട്ടി​ന്റെ​ ​കേ​ര​ള​ത്തി​ലെ​ ​കോ​ർ​ഡി​നേ​റ്റ​റാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​നെ​ന്ന് ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​മ​ല​പ്പു​റ​ത്ത് ​പ​റ​ഞ്ഞു.​ ​എ​ൽ.​ഡി.​എ​ഫ് ​വ​ട​ക്ക​ൻ​ ​മേ​ഖ​ല​ ​വി​ക​സ​ന​ ​മു​ന്നേ​റ്റ​ ​ജാ​ഥ​യ്ക്ക് ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​ലോ​ക​ത്താ​കെ​ ​ഇ​സ്ലാ​മി​ക​ ​രാ​ഷ്ട്രം​ ​വേ​ണ​മെ​ന്ന​ ​ആ​ശ​യ​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ര​ല്ലെ​ന്ന് ​പ​റ​യു​ന്ന​ ​ഏ​ക​ ​വ്യ​ക്തി​ ​സ​തീ​ശ​നാ​ണ്.