ഫ്രണ്ട്സ് മലപ്പുറം ജേതാക്കൾ
ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ ട്രാവൻകൂർ കേരള ഫുട്ബോൾ അക്കാഡമിയും ക്ലാപ്പന എസ്.വി.എച്ച്. എസ്.എസും സംയുക്തമായി നടത്തിയ അഖില കേരള ഫുട്ബാൾ ടൂർണമെന്റിൽ സി.ആർ. മഹേഷ് എം.എൽ.എഏർപ്പെടുത്തിയ പ്രഥമ എം.എൽ.എ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ സീനിയർ വിഭാഗംത്തിൽ മലപ്പുറം ഫ്രണ്ട്സ് കരുവാരക്കുണ്ട് ജേതാക്കളായി. നിശ്ചിത സമയത്തിൽ 1-1 ന് സമനിലയിലായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3 ന് എതിരെ 4 ഗോളുകൾക്ക് മാമ്പറ എവർഷൈനെ തോൽപ്പിച്ചാണ് ജേതാക്കളായത്. ജൂനിയർ വിഭാഗത്തിൽ ചെങ്ങന്നൂർ ഗോൾഡൻ ബൂട്ട്സിനെ തോൽപ്പിച്ച് കൊല്ലം കെന്നഡി ഫുട്‌ബാൾ ക്ലബ്ബ് ജേതാക്കളായി. വിജയികൾക്ക് എം.എൽ.എ സമ്മാനദാനം നടത്തി. എസ്.ജയചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബിൻഷാ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ,സ്കൂൾ പി.ടി.എ. പസിഡന്റ് എബിമോൻ, രവീന്ദ്രൻ, രശ്മി രവീന്ദ്രൻ, അനു അശോക്, അനിൽകുമാർ, അനിലേഷ് തുടങ്ങിയവർ സംസാരിച്ചു.