ബ്രഹ്മകുമാരിസിൽ പ്രഭാഷണം

Tuesday 10 February 2026 12:42 AM IST

കൊല്ലം: പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം വിശ്വജ്യോതി ഭവനിൽ ഡോ.പ്രശാന്ത് കാക്കൊടിന്റെ പ്രഭാഷണ പരിപാടി മേയർ എ. കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ശിവധ്വജാരോഹണവും ശിവ പ്രതിജ്ഞയും നടത്തി. നൂറോളം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ബി.കെ. ബോബി ജോൺ ക്ളാസ് വിവർത്തനം ചെയ്തു. രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി സിസ്റ്റർ കോ ഓർഡിനേറ്റ് ചെയ്തു. അഡ്വ.മിനിശ്രീ നന്ദി പറഞ്ഞു. മഹാകവി കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ, കവി പി.കെ. വിജയനാഥ്, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, മോഹൻ, ഗുരു ധർമസഭ കേന്ദ്ര എക്സിക്യുട്ടീവ് അംഗം, കൗൺസിലർ ശശികല റാവു, കൗൺസിലർ രഞ്ജിത്, നഴ്‌സിംഗ് സ്കൂൾ അദ്ധ്യാപി​ക അംബികാ ദേവി എന്നിവർ പങ്കെടുത്തു.