ഹരിതാമൃതം പുരസ്കാരം എസ്.ആർ. ശ്യാംകുമാറിന്
Tuesday 10 February 2026 12:43 AM IST
കൊല്ലം: കോഴിക്കോട് മഹാത്മ ദേശ സേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മികച്ച നാടൻ കന്നുകാലി പരിപാലകനും ജൈവകർഷകനുമായി ഏർപ്പെടുത്തിയ ഈ വർഷത്തെ ഹരിതാമൃതം പുരസ്കാരം എസ്.ആർ. ശ്യാംകുമാറിന്. പതിനായിരം രൂപയും അശോക് കുമാർ സർഗലായ ഒരുക്കുന്ന ശില്പവും രഘു ഇരിങ്ങൽ തയ്യാറാക്കിയ പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. 14ന് വൈകിട്ട് 5ന് വടകര ടൗൺഹാളിൽ നടക്കുന്ന ഹരിതാമൃതം പരിപാടിയിൽ കെ.കെ. രമ എം.എൽ.എ പുരസ്കാരം സമ്മാനിക്കുമെന്ന് മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീ നിവാസൻ അറിയിച്ചു. കൊല്ലം പാട്ടാഴിയിൽ പ്രവർത്തിക്കുന്ന അമ്പാടി ഗോശാലയുടെ ഉടമയാണ് ശ്യാംകുമാർ.