കയർ തൊഴിലാളി വിരമിക്കൽ ആനുകൂല്യം
Tuesday 10 February 2026 12:43 AM IST
കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്, 60 വയസ് പൂർത്തീകരിച്ച് നിയമ പ്രകാരം വിരമിച്ച കയർ തൊഴിലാളികൾക്ക് നൽകേണ്ട വിരമിക്കൽ ആനുകൂല്യ കുടിശ്ശിക തുക വിതരണം ആരംഭിച്ചതായി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ അറിയിച്ചു. ആദ്യ ഗഡുവായി 2023 മാർച്ച് 31 വരെ വിരമിച്ച തൊഴിലാളികളിൽ 20,000 പേർക്ക് 2500 രൂപ പ്രകാരമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. സർക്കാരിൽ നിന്നു തുക ലഭിക്കുന്ന മുറയ്ക്ക് ശേഷിക്കുന്നത് വിതരണം ചെയ്യും. ജനുവരിയിലെ കയർ തൊഴിലാളി പെൻഷനായി 78,000 പെൻഷൻകാർക്ക് 2000 രൂപ പ്രകാരം വിതരണം പൂർത്തീകരിച്ചെന്നും ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ അറിയിച്ചു.