കരുവന്നൂർ ബാങ്കിന് മേൽ റിസർവ് ബാങ്കിന് നിയന്ത്രണമില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: സംസ്ഥാന സഹകരണ സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന കരുവന്നൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന് മേൽ റിസർവ് ബാങ്കിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് ലോക്‌സഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മറുപടി നൽകിയത്.
ബാങ്കിലെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പല വ്യക്തികളുടെ 10.98 കോടി രൂപയുടെ സ്വത്തുക്കൾ ജപ്തി ചെയ്‌തെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡിയുടെ അന്വേഷണം തുടരുകയാണ്. 2025 ഡിസംബർ 31വരെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 370 തട്ടിപ്പുകളിലായി 9.80 കോടി രൂപയുടെ തിരിമറി കണ്ടെത്തിയെന്നും നബാർഡ് റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി വിശദീകരിച്ചു.