4 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും
പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (പൊതുമരാമത്ത് വകുപ്പിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ. യിലെ പാർട്ട്‌ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (എസ്.ഐ.യു.സി.നാടാർ, ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗ്ഗം, മുസ്ലീം, ധീവര, ഒ.ബി.സി., എൽ.സി./എ.ഐ., വിശ്വകർമ്മ),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 3 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി) എന്നീ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ് (കാറ്റഗറി നമ്പർ 278/2024),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 729/2024), ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ മർമ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 042/2025), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 029/2020, 030/2020), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ റീജിയണൽ മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 032/2020, 033/2020), വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ട്, തസ്തികമാറ്റം മുഖേന, എൻ.സി.എ.) (കാറ്റഗറി നമ്പർ 211/2025-214/2025, 251/2025-257/2025) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി (കാറ്റഗറി നമ്പർ 275/2025), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 586/2024, 647/2024-വിശ്വകർമ്മ, 648/2024-പട്ടികജാതി, 45/2025-ഈഴവ/തിയ്യ/ബില്ലവ, 46/2025-ഹിന്ദുനാടാർ), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (മെയിൽ) (കാറ്റഗറി നമ്പർ 129/2025-എൽ.സി./എ.ഐ., 130/2025-വിശ്വകർമ്മ), കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ (കാറ്റഗറി നമ്പർ 279/2025) എന്നീ തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക പ്രസിദ്ധീകരിക്കും
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 37/2024), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 199/2024), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 328/2024), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 377/2024) എന്നീ തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.