വികസനമില്ലാതാക്കാൻ നുണപ്രചാരണം: ബിനോയ് വിശ്വം
Tuesday 10 February 2026 12:00 AM IST
അഞ്ചൽ: കേരളം ഒരു ദശാബ്ദമായി നേടിയെടുത്ത സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നന്മകളെ ഇല്ലാതാക്കാൻ യു.ഡി.എഫ് മനപ്പൂർവം നുണപ്രചാരണം അഴിച്ചുവിടുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് അഞ്ചലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം യു,ഡി,എഫ് ബി.ജെ.പിയുമായി ചേർന്ന് വ്യാപകമായി വോട്ട് കച്ചവടം നടത്തി. എൽ.ഡി.എഫ് നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരം നേടി മൂന്നാം തവണയും വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചൽ ആർ.ഒ ജംഗ്ഷൽ നടന്ന സ്വീകരണ യോഗത്തിൽ സംഘാടക സമിതി പ്രസിഡന്റ് കെ ബാബു പണിക്കർ അദ്ധ്യക്ഷത വഹിച്ചു.