ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി
Tuesday 10 February 2026 2:18 AM IST
ഹരിപ്പാട്: കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിന്തുടർന്ന് പൊലീസ് പിടികൂടി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പുന്നപ്ര സ്വദേശി അരുണാണ് (28) രക്ഷപ്പെട്ടതും പിടിയിലായതും. ഇന്നലെ രാവിലെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. പിൻതുടർന്ന പൊലീസ് സംഘം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു.