പണിമുടക്കിൽ ബി.എം.എസ് പങ്കെടുക്കില്ല

Tuesday 10 February 2026 2:35 AM IST

തിരുവനന്തപുരം:കേന്ദ്ര ലേബർ കോഡിനെതിരെ ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 12 നടത്തുന്ന പൊതുപണിമുടക്കിൽ ബി.എം.എസ് പങ്കെടുക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് അറിയിച്ചു. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും തൊഴിലാളി താൽപര്യം സംരക്ഷിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.