നൂറുൽ ഇസ്ലാം യൂണി. ഐ.എ.എസ് പരിശീലനം

Tuesday 10 February 2026 2:41 AM IST

തിരുവനന്തപുരം : ബിരുദ പഠനത്തോടൊപ്പം ഐ.എ.എസ് പരിശീലനവും ആരംഭിച്ച നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി അധികൃതർ മലബാറിലെത്തുന്നു. ഈമാസം 11 മുതൽ 13 വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സന്ദർശനം. മലബാറിലെ ഉദ്യോഗാർത്ഥികളെ നേരിൽ കണ്ട് അഭിരുചി മനസിലാക്കാനാണിത്. പാഠ്യപദ്ധതിയെ കുറിച്ചും സിവിൽ സർവീസ് പരീക്ഷയിൽ എങ്ങനെ വിജയം കൈവരിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ചും അദ്ധ്യാപകർ വിദ്യാർത്ഥികളോട് സംവദിക്കും. ബി.എ പൊളിറ്റിക്കൽ സയൻസിനൊപ്പം ഐ.എ.എസ് പരിശീലനം കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള റസിഡൻഷ്യൽ പ്രോഗ്രാമാണ് നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8943 35 24 56.