മലയാളി നടിയെ അപമാനിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

Tuesday 10 February 2026 3:15 AM IST

ചെന്നൈ: ചെന്നൈ ടി നഗറിലെ ഹോട്ടലിൽ മലയാളിയായ യുവനടിയെ കടന്ന് പിടിക്കാൻ ശ്രമം. ഹോട്ടലിൽ പാർട് ടൈംജോലി ചെയ്യുന്ന വിദ്യാർത്ഥി നാഗപട്ടണം സ്വദേശി സയിദ് അഫ്രീദിയെ (20) പൊലീസ് അറസ്റ്റു ചെയ്തു. സിനിമയുമയി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയതായിരുന്നു നടി. താമസിക്കുന്ന ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനായി നടി ആവശ്യപ്പെട്ടു. തുടർന്ന് മുറിയിലെത്തിയ യുവാവ് നടിയെ കടന്ന് പിടിക്കുകയായിരുന്നു. മുറിയിലെത്തിയ യുവാവ് ആദ്യം സെൽഫി ആവശ്യപ്പെട്ടെങ്കിലും നടി നിരസിച്ചു. ഇതോടെ ആലിംഗനം ചെയ്യാൻ യുവാവ് ശ്രമിച്ചപ്പോൾ നടി ബഹളം വച്ചതോടെ യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടിയെന്നാണ് പരാതിയിൽ പറയുന്നത്.