70000 രൂപ കുടിശിക; വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് ജിഎസ്‌ടി വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
Tuesday 10 February 2026 11:05 AM IST
എറണാകുളം: വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസാണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിയത്. ഇതോടെ ഓഫീസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശികയായി അടയ്‌ക്കാനുള്ളത്.