അതിർത്തി രക്ഷാസേനയിൽ നിന്ന് വിരമിച്ച ഹസീത അലിക്ക് ആദരം

Tuesday 10 February 2026 5:00 PM IST

നെടുമ്പാശേരി: 30 വർഷത്തെ സേവനത്തിന് ശേഷം അതിർത്തി രക്ഷാസേനയിൽ നിന്ന് വിരമിച്ച ഇൻസ്‌പെക്ടർ ഹസീത അലിയെ കപ്രശേരി പൗരാവലി ആദരിച്ചു. എസ്.എൻ.ഡി.പി ഹാളിൽ നടന്ന സ്വീകരണ സമ്മേളനം ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരി ഉദ്ഘാടനം ചെയ്തു. പി.എം.കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി സന്ദേശം നൽകി. പഞ്ചായത്തംഗങ്ങളായ ആർ.സുനിൽകുമാർ, സി.പി.പ്രമോദ്കുമാർ, ബി.എസ്.എഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എം.കെ.രവി, എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖാ സെക്രട്ടറി കെ.ആർ.സോമൻ, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് എം.ആർ.രാജൻ, ഒ.സി.ഉണ്ണി, പി.ടി.ജോർജ്, പോൾ തോമസ്, ലൂസിസ ഡേവിസ് എന്നിവർ സംസാരിച്ചു.

ചെങ്ങമനാട് കപ്രശേരി എളമന കുടുംബാംഗം മുഹമ്മദ്‌ ഹനീഫയുടെ (റിട്ട.അസി.കമാൻഡന്റ് ബി.എസ്.എഫ്) ഭാര്യയും ശ്രീമൂലനഗരം തറയിൽ കുടുംബാംഗം പരേതനായ ടി.കെ.അലിയുടേയും ഫാത്തിമയുടേയും മകളുമാണ്. ഭർത്താവ് ഹനീഫ കഴിഞ്ഞ മാർച്ചിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.