ഹെറോയിനുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ
Wednesday 11 February 2026 12:33 AM IST
പെരുമ്പാവൂർ: പെരുമ്പാവൂർ മത്സ്യമാർക്കറ്റിന്റെ സമീപത്തുനിന്ന് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി പ്രിസൻജിത്ത് മണ്ഡലിനെ (23) 2.27 ഗ്രാം ഹെറോയിനുമായി എക്സൈസ് പിടികൂടി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.എൻ. രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽ മോഹൻ, ടി. സനൂപ്, കെ.ആർ. മുരളീകൃഷ്ണ എന്നിവർ പങ്കെടുത്തു.