രാത്രികാല പഠന ക്യാമ്പിന് തുടക്കമായി
Wednesday 11 February 2026 12:55 AM IST
കാളികാവ്: വിജയഭേരി പദ്ധതി പ്രകാരം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന രാത്രികാല പഠന ക്യാമ്പിന് അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം എം.കെ മുസ്തഫ അബ്ദുൽ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും എ പ്ലസ് സാദ്ധ്യതയുള്ളവർക്കും പ്രത്യേകം പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മുതൽ ഒമ്പത് വരെയാണ് സ്‌പെഷ്യൽ പഠന ക്യാമ്പ് . പുതിയ പുസ്തകങ്ങളെ പ്രത്യേകം കണക്കിലെടുത്തുള്ള പ്രത്യേക പഠനവും പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടക്കും. ഇതിനായി പ്രത്യേകമായി വിവിധ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ വാർഡ് മെമ്പർ പി.അബ്ദുറഹ്മാൻ, ഹെഡ്മിസ്ട്രസ് പി.സിന്ധു, പി.ടി.എ പ്രസിഡന്റ് കെ.ടി. റഷീദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.