പി.എൻ.ബി സോൾജർതോൺ 2026 പ്രഖ്യാപിച്ചു
ന്യൂഡൽഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്(പി.എൻ.ബി) 132ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി 'പി.എൻ.ബി സോൾജർതോൺ 2026' പ്രഖ്യാപിച്ചു. ദ്വാരകയിലെ പി.എൻ.ബി കോർപ്പറേറ്റ് ഓഫീസിൽ നടന്ന പ്രീലോഞ്ച് ചടങ്ങോടെയാണ് രണ്ടാം പതിപ്പായ ഈ ഹാഫ് മാരത്തോണിന്റെ ഔദ്യോഗിക തുടക്കം. ഇന്ത്യൻ സായുധസേനയെ ആദരിക്കുകയും ആരോഗ്യവും ഫിറ്റ്‌നസും ദേശീയ അഭിമാനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന 'റൺ വിത്ത് സോൾജിയേർസ്, റൺ ഫോർ സോൾജിയേർസ്' എന്ന ആശയത്തിലാണ് സോൾജർതോൺ 2026 സംഘടിപ്പിക്കുന്നത്. ഏപ്രിൽ 5നാണ് മത്സരം. ഇന്ത്യൻ ആർമിയുടെ മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഓഫീസറും ലിംക ബുക്ക് റെക്കാഡ് ജേതാവുമായ മേജർ ഡോ. സുരേന്ദ്ര പൂനിയ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി.എൻ.ബി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ അശോക് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. സോൾജർതോൺ 2026ന്റെ ഔദ്യോഗിക നാമം, തീം, ടിഷർട്ട്, മെഡൽ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. പിഎൻബി ഹാഫ് മാരത്തോൺ 2025ന്റെ ഹൈലൈറ്റുകൾ അടങ്ങിയ ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.