സ്കൂൾ ശതാബ്ദി ആഘോഷം സംഘാടക സമിതി

Wednesday 11 February 2026 12:10 AM IST
പടം:കരിപ്പോടി എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷ രൂപീകരണ യോഗം പി. വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: കരിപ്പോടി എ.എൽ.പി സ്കൂളിന്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്കായുള്ള സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദയമംഗലം സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ആശ, വാർഡ് അംഗം ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീർ പാക്യാര, പാലക്കുന്ന് കഴകം ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ്‌ കെ.വി അപ്പു, ട്രഷറർ പി.വി ചിത്രഭാനു, ജയാനന്ദൻ, ബി.ടി ജയറാം, എ. ബാലകൃഷ്ണൻ, കല്യാണി, വീരേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഉദയമംഗലം സുകുമാരൻ (ചെയർമാൻ), അഡ്വ. വിദ്യാധരൻ, വി.ആർ ഗംഗാധരൻ, കെ.ജി മാധവൻ, ജഗദീഷ് ആറാട്ട്കടവ് (വൈസ് ചെയ‌ർമാൻ), ശശി ആറാട്ടുകടവ് (ജോയിന്റ് കൺവീനർ), ഹാരിസ് ആറാട്ട്കടവ്, ശശി കട്ടയിൽ, കസ്തൂരി ബാലൻ (ജോയിന്റ് സെക്രട്ടറി), പി.വി രഞ്ജിത്ത് (ട്രഷറർ).