ശിവരാത്രി ഉത്സവത്തിനെത്തിച്ച ആന കൂട്ടാനയെ കുത്തി, സംഭവം തൃശൂരിൽ

Tuesday 10 February 2026 9:30 PM IST

തൃശൂർ: കൊടുങ്ങല്ലൂരിൽ ഉത്സവത്തിന് എത്തിച്ച ആന കൂട്ടത്തിലുള്ള ആനയെ കുത്തി. കൊടുങ്ങല്ലൂർ അടുത്ത് തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവൻ എന്ന ആനയാണ് കൂടെയുണ്ടായിരുന്ന മൂത്തകുന്നം പദ്മനാഭൻ എന്ന ആനയെ കുത്തിയത്. ആന ഇടഞ്ഞ വിവരമറിഞ്ഞ് വൻജനക്കൂട്ടം സ്ഥലത്തുണ്ടായി. എലിഫെന്റ് സ്‌ക്വാഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്തെത്തി.

ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രി ആഘോഷം കഴിഞ്ഞദിവസമാണ് ആനയോട്ടത്തോടെ ക്ഷേത്രത്തിൽ ആരംഭിച്ചത്. മൂന്നാനകളാണ് ചടങ്ങിൽ പങ്കെടുത്തത്. തടത്താവിള സുരേഷ് എന്ന ആന വിജയിച്ച ആനയോട്ടത്തിൽ ഊട്ടോളി മഹാദേവനും മൂത്തകുന്നം പദ്‌മനാഭനും പങ്കെടുത്തിരുന്നു,​